തിരുവനന്തപുരം: തോട്ടംതൊഴിലാളികളുടെ കൂലി കൂട്ടാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2022 ഡിസംബറിലെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപ കൂട്ടാനാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗം തീരുമാനിച്ചത്. ഈവർഷം ജനുവരിമുതൽ മുൻകാലപ്രാബല്യമുണ്ട്. സർവീസ് കാലയളവനുസരിച്ചുള്ള വെയിറ്റേജിൽ 55 പൈസമുതൽ 1.15 രൂപവരെ കൂട്ടും.
തോട്ടംമേഖലയിലെ ചെറുതും വലുതുമായ പ്രശ്നങ്ങളും പരാതികളും സമയവായത്തിലൂടെ പരിഹരിക്കുന്നതിന് ലേബർ കമ്മിഷണർ ചെയർമാനായ പ്രത്യേക സമിതി രൂപവത്കരിക്കും. തൊഴിലാളി, തൊഴിലുടമാ പ്രതിനിധികൾ അംഗങ്ങളും അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ.) കൺവീനറുമായ സമിതി മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള പ്ലാന്റേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അടുത്തയോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..