തിരുവനന്തപുരം: പരിസ്ഥിതിയെ മലിനീകരിക്കുന്ന പ്ലാസ്റ്റിക് പേനകൾ വലിച്ചെറിഞ്ഞ് മഷിപ്പേനയിലേക്കു മടങ്ങാൻ കേരള സർവകലാശാല പ്രചാരണം തുടങ്ങുന്നു.
പരിസ്ഥിതിദിനമായ തിങ്കളാഴ്ച ഇതിനു തുടക്കംകുറിക്കും. യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ നടത്തുന്ന എക്കോമറൈൻ പ്രോജക്ടിന്റെ ഭാഗമാണിത്.
ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക് പേനകൾ വൻതോതിലുള്ള മലിനീകരണമാണ് ഉണ്ടാക്കുന്നത്. മഷിപ്പേനകളിലേക്കു മടങ്ങിയാൽ പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനാവും. കാര്യവട്ടത്തെ സർവകലാശാലാ കാമ്പസിൽ മഷിപ്പേനകളുടെ ലഭ്യത ഉറപ്പുവരുത്തും. മഷിപ്പേനയിലേക്കു മടങ്ങുന്നത് വെല്ലുവിളിയായി ഏറ്റെടുക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..