തിരുവനന്തപുരം: ഇക്കൊല്ലത്തെ ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരം കാസർകോട് സ്വദേശി സീതാദേവി കരിയാട്ടിന്. 10,000 രൂപയുടേതാണ് പുരസ്‌കാരം. എം.കെ.ജയശ്രീ (എറണാകുളം), മോഹന സുരേഷ് (തിരുവനന്തപുരം) എന്നിവർ 5000 രൂപയുടെ പ്രോത്സാഹന സമ്മാനം നേടി. സ്വാതന്ത്ര്യസമര സേനാനികളായ മലയാളിസ്ത്രീകളെ കുറിച്ചുള്ള ലേഖനമത്സരത്തിലെ വിജയികൾക്കാണ് പുരസ്‌കാരം.
ദേവകി വാര്യരുടെ ജന്മദിനമായ 12-ന് ഉച്ചക്ക് 2.30-ന് സത്യൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ദേവകി വാര്യർ സ്മാരക സെക്രട്ടറി ടി.രാധാമണി അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..