തിരുവനന്തപുരം: അനുമതി നിഷേധിച്ച വൈദ്യുതിക്കരാറുകൾ തത്കാലം തുടരാൻ അനുവദിക്കണമെന്ന വൈദ്യുതിബോർഡിന്റെ അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷൻ ചൊവ്വാഴ്ച വാദംകേൾക്കും. ഇതിൽ സർക്കാരിനെയും കമ്മിഷൻ കക്ഷിചേർത്തു.
കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന 465 മെഗാവാട്ട് വൈദ്യുതിക്കുള്ള നാല് കരാറുകളാണ് ടെൻഡർ നടപടികളിലെ വീഴ്ചകാരണം കമ്മിഷൻ റദ്ദാക്കിയത്. ഈ വിധി അപ്പേലറ്റ് അതോറിറ്റി സ്റ്റേചെയ്യാത്തതിനാൽ കരാറുകൾപ്രകാരം വൈദ്യുതി വാങ്ങുന്നത് നിർത്തിവെക്കേണ്ട സാഹചര്യമാണ്. ഇത് ഗുരുതരമായ വൈദ്യുതിപ്രതിസന്ധി ഉണ്ടാക്കുന്നതിനാൽ പകരം ക്രമീകരണം ഉണ്ടാകുന്നതുവരെ തുടരാൻ അനുവദിക്കണമെന്നാണ് ബോർഡിന്റെ അപേക്ഷ.
സർക്കാർ നിർദേശപ്രകാരമാണ് ബോർഡ് അപേക്ഷ നൽകിയത്. നേരത്തേ ബോർഡിന്റെ വാദങ്ങൾ കേട്ടശേഷമാണ് കരാറിന് കമ്മിഷൻ അനുമതി നിഷേധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..