നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനും പോലീസിന്റെ ‘തുണ’ പോർട്ടൽ


1 min read
Read later
Print
Share

കൊല്ലം: കേരള പോലീസിന്റെ സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള ‘തുണ’ പോർട്ടലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. നഷ്ടപ്പെട്ട സാധനങ്ങൾ സംബന്ധിച്ച് പരാതിപ്പെടാം. ജാഥകൾ, സമരങ്ങൾ എന്നിവ നടത്തുന്ന വിവരം ജില്ലാ പോലീസിനെയും സ്പെഷ്യൽ ബ്രാഞ്ചിനെയും ഓൺലൈനായി അറിയിക്കാം. പോർട്ടലിൽ രജിസ്റ്റർചെയ്തശേഷം വാഹനാപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ പണമടച്ചു വാങ്ങാൻ ഇൻഷുറൻസ് കമ്പനികൾക്കും അവസരം. ഇവയാണ് പുതുതായി ആരംഭിച്ച സംവിധാനങ്ങൾ. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിലും ഈ സംവിധാനം നിലവിൽവന്നിട്ടുണ്ട്.

നഷ്ടപ്പെട്ടുപോയ സാധനങ്ങളെക്കുറിച്ച് ‘തുണ’യിൽ ലഭിക്കുന്ന അപേക്ഷകൾ അന്വേഷണത്തിനായി കൈമാറും. തുടർനടപടികൾ ‘ഐകോപ്‌സ്’ സോഫ്റ്റവേറിൽ രേഖപ്പെടുത്തും. സാധനം കണ്ടുകിട്ടിയാൽ പരാതിക്കാരനു കൈമാറും. പരാതി പിൻവലിച്ചാൽ നടപടികൾ അവസാനിപ്പിക്കും. സാധനം കണ്ടെത്താനായില്ലെങ്കിൽ അപേക്ഷകന് അക്കാര്യമറിയിച്ച് സർട്ടിഫിക്കറ്റും നൽകും. പരാതിയിലെ ന്യൂനതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാനും സൗകര്യമുണ്ട്.

ജാഥകൾ, സമരങ്ങൾ എന്നിവയുടെ വിവരം ജില്ലാ പോലീസിനെയും സ്പെഷ്യൽ ബ്രാഞ്ചിനെയും ഓൺലൈനായി അറിയിച്ചാൽ ജില്ലാ പോലീസ് ആവശ്യമായ നിർദേശങ്ങളോടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറും. അപേക്ഷകൾക്ക് നിയമാനുസരണമുള്ള നോട്ടീസും നൽകും. ചികിത്സാ സർട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സർട്ടിഫിക്കറ്റ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി 13 തരം സർട്ടിഫിക്കറ്റുകളാണ് ലഭ്യമാകുക.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..