തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും റേഷൻ വിതരണം മുടങ്ങിയത് ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. റേഷൻകടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താതെ സംസ്ഥാന സർക്കാരും സംസ്ഥാന ഭക്ഷ്യവകുപ്പും നിഷ്‌ക്രിയമായി നിൽക്കുകയാണ്. സാങ്കേതികപ്പിഴവിന്റെ പേരിൽ വ്യാഴാഴ്ച മുതലാണ് റേഷൻ വിതരണം മുടങ്ങിയത്. ഇ-പോസ് സംവിധാനത്തിന്റെയും അതു നിയന്ത്രിക്കുന്ന സെർവറിന്റെയും തകരാർ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.
കഴിഞ്ഞ ഏഴുമാസത്തിലേറെയായി ഇ-പോസുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നം ശ്രദ്ധയിൽപ്പെട്ടെങ്കിലും അതു പരിഹരിക്കാൻ ഭക്ഷ്യവകുപ്പിനായിട്ടില്ല. സോഫ്റ്റ്‍വേർ അപ്‌ഡേഷൻ നടത്താതെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു. ഇതൊന്നും ചെയ്യാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാവങ്ങളുടെ അന്നം മുട്ടിക്കുകയാണ്- വി.ഡി.സതീശൻ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..