തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുരുപയോഗത്തിനെതിരേ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽചെയ്ത ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷിദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.
ഹർജിയിൽ തുടർവാദം കേൾക്കുന്നത് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യംചെയ്ത് ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജൂൺ ഏഴിന് വാദം കേൾക്കുന്നതുകൊണ്ട് ലോകയുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നതു മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ലോകായുക്തയിൽ അപേക്ഷ നൽകി.
പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതിനാലും വിഷയം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിനു വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..