തിരുവനന്തപുരം: ബി.ജെ.പി.യുമായുള്ള സഹകരണം ഉപേക്ഷിച്ച് സംവിധായകൻ രാജസേനൻ സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
കലാമേഖലയിലെ പ്രവർത്തനത്തിനടക്കം വേണ്ടത്ര പിന്തുണ നൽകാൻ ബി.ജെ.പി.ക്കു കഴിയുന്നില്ലെന്ന് അദ്ദേഹം ഗോവിന്ദനോടു പറഞ്ഞു. തനിക്ക് രാഷ്ട്രീയമായി ചേർന്നു പ്രവർത്തിക്കാൻ കഴിയുന്ന ഇടമല്ല ബി.ജെ.പി.യെന്നു ബോധ്യപ്പെട്ടതിനാലാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന ഒട്ടേറെ സാംസ്കാരികക്കൂട്ടായ്മകളുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു. അത്തരം സാംസ്കാരികസംഘടനകളുടെ ഭാഗമായി പ്രവർത്തിക്കാനുള്ള നിർദേശം അദ്ദേഹം രാജസേനന് മുമ്പിൽ വെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..