തിരുവനന്തപുരം: ലോക കേരള സഭ കൊടിയ അഴിമതിയും ധൂർത്തും ആർഭാടവുമാണെന്നും ഇതു സംബന്ധിച്ച് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടു വ്യക്തമാക്കണമെന്നും ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.
വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സമ്പത്ത് സമാഹരണത്തിന്റെ ഉദ്ഘാടനമാണ് അവിടെ നടക്കുന്നത്. ലോക നിശാക്ലബ്ബുകളുടെ ആസ്ഥാനകേന്ദ്രത്തിൽ കേരള സർക്കാരിന്റെ പരിപാടി നടത്തുന്നത് ലോക മലയാളികളെ അപമാനിക്കുന്നതിനു തുല്യമാണ്. സോളാർ ജുഡിഷ്യൽ കമ്മിഷന് കൈക്കൂലി നൽകിയതു സംബന്ധിച്ച് അന്വേഷിക്കണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി., ബാബു ദിവാകരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..