മാലിന്യമുക്ത നവകേരളം: നാളെ ഹരിതസഭകൾ


1 min read
Read later
Print
Share

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്താകെ തദ്ദേശസ്ഥാപനങ്ങളിൽ ഹരിതസഭകൾ നടക്കും.

ഈ മാസം ഒന്നിന് പൂർത്തിയായ ആദ്യഘട്ടത്തിന്റെ ന്യൂനതകൾ പരിഹരിക്കാനുള്ള വിശദമായ പദ്ധതിരേഖ ഹരിതസഭയിൽ അവതരിപ്പിക്കും.

ആദ്യഘട്ട പ്രവർത്തനങ്ങളുടെ ജനകീയ ഓഡിറ്റ് 12 മുതൽ നടക്കും.

വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ആരോഗ്യശുചിത്വ മേഖലാ പ്രവർത്തകർ, റെസിഡൻറ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ആശ വർക്കർമാർ, തൊഴിലുറപ്പുപദ്ധതി തൊഴിലാളികൾ, പെൻഷൻ സംഘടനാ പ്രവർത്തകർ, എൻ.എസ്.എസ്.-എൻ.സി.സി. അംഗങ്ങൾ, യുവജനപ്രവർത്തകർ എന്നിവരടങ്ങുന്നതാകും ഓഡിറ്റ് സമിതി. ഇവരെക്കൂടാതെ സ്വയം അംഗങ്ങളാകാൻ അപേക്ഷിക്കുന്നവരിൽനിന്ന് നാലു പേരെക്കൂടി സമിതിയിൽ ഉൾപ്പെടുത്തണമെന്നും തദ്ദേശവകുപ്പ് ഉത്തരവിട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..