തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ ഔദ്യോഗികവസതിയുടെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷംരൂപ അനുവദിച്ചു. ക്ലിഫ് ഹൗസ് വളപ്പിലെ എസെൻഡിൻ ബംഗ്ലാവാണ് പുതുക്കിപ്പണിയുന്നത്. മേൽക്കൂരയടക്കമുള്ള അറ്റകുറ്റപ്പണികൾക്ക് 50 ലക്ഷംരൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിട്ടുള്ളത്. നിർമാണം പൂർത്തിയാകുമ്പോൾ തുക ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് പണം ചെലവിട്ടത് വിവാദമായിരുന്നു. 42.90 ലക്ഷത്തിന്റെ കാലിത്തൊഴുത്ത്, 25.50 ലക്ഷം രൂപയുടെ ലിഫ്റ്റ്, 32 ലക്ഷം രൂപയ്ക്ക് നീന്തൽക്കുളം, ഒരുകോടി രൂപയ്ക്ക് ഉദ്യോഗസ്ഥരുടെ താമസസ്ഥലം മോടിപിടിപ്പിക്കൽ തുടങ്ങിയവയാണ് ക്ലിഫ് ഹൗസിൽ നടത്തിയിരുന്നത്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെയാണ് മന്ത്രിമന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷം ചെലവിടുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..