തിരുവനന്തപുരം: ന്യൂയോർക്കിൽ നടക്കുന്ന ലോകകേരളസഭയുടെ മേഖലാസമ്മേളനത്തിൽ നാലുവിഷയങ്ങൾ ചർച്ചചെയ്യും.
അമേരിക്കൻമേഖലയിൽ ലോകകേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ എന്ന വിഷയം നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കും. നവകേരളം എങ്ങോട്ട്; അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണസാധ്യതകളും എന്ന വിഷയം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമും മലയാള ഭാഷ, സംസ്‌കാരം: പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണസാധ്യതകളും എന്ന വിഷയം ചീഫ് സെക്രട്ടറി വി.പി. ജോയിയും അവതരിപ്പിക്കും.
ലോക കേരളസഭാ ഡയറക്ടർ ഡോ. കെ. വാസുകി അവതരിപ്പിക്കുന്നത് ‘മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും’ എന്ന വിഷയമാണ്. ചർച്ചകൾക്കുശേഷം ലോകകേരളസഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടിപ്രസംഗം നടത്തും. ഒമ്പതുമുതൽ 11 വരെ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാംദിവസമാണ് ഈ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..