തിരുവനന്തപുരം: ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്തയച്ചു. നേരിട്ടു സർവീസില്ലാത്തതിനാൽ പ്രവാസി മലയാളികൾ യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടു നേരിടുകയാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
വിമാനക്കമ്പനികൾ ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കുന്നതു തടയണമെന്നാണ് മറ്റൊരാവശ്യം. ഉത്സവസമയങ്ങളിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒരുലക്ഷം രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. ഇതു നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..