തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കുമാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പരിസ്ഥിതി പത്രപ്രവർത്തകൻ എം.ബി.സന്തോഷ് (അസോസിയേറ്റ് എഡിറ്റർ, മെട്രോവാർത്ത), പരിസ്ഥിതി ദൃശ്യമാധ്യമപ്രവർത്തകൻ എൻ.മുഹമ്മദ് സമീം(ക്യാമറാമാൻ മനോരമ ന്യൂസ്), പരിസ്ഥിതി സംരക്ഷകൻ സി.റഹീം, കെ.ഡി.ഗംഗാധരൻ, പരിസ്ഥിതി ഗവേഷകൻ ഡോ. മഹേഷ് മോഹൻ(അസിസ്റ്റന്റ് പ്രൊഫസർ, സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസ് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം), പരിസ്ഥിതി സംരക്ഷണ സ്ഥാപനം ജലവിഭവ വികസന വിനിയോഗ കേന്ദ്രം (കോഴിക്കോട്), ദർശനം സാംസ്‌കാരികവേദി(കോഴിക്കോട്) എന്നിങ്ങനെയാണ് പുരസ്‌കാരം ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..