തിരുവനന്തപുരം: എ.ഐ. ക്യാമറയെന്ന അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ളവീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ റോഡുകൾ തോന്നുംപടി കുഴിച്ചുനാശമാക്കിയ അവസ്ഥയിലാണ്. ജനങ്ങളുടെ നിയമലംഘനം പരിശോധിക്കുന്നതിനുമുമ്പ് റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള സമാന്യ മര്യാദയെങ്കിലും സർക്കാർ പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ക്യാമറയുടെ വില നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. വില 9.5 ലക്ഷമെന്ന രേഖ ഞാൻ പുറത്തുവിട്ടശേഷം അദ്ദേഹത്തിന്റെ നാവടങ്ങിപ്പോയി. പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി യു.ഡി.എഫ്. വൈകാതെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..