തിരുവനന്തപുരം: പരിസ്ഥിതിദിനമായ തിങ്കളാഴ്ച, സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും ‘വലിച്ചെറിയൽ മുക്ത’ കാമ്പസുകളായി പ്രഖ്യാപിക്കും.
സ്കൂളുകളിൽ ഈ പ്രഖ്യാപനം നടക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കോളേജുകൾ സീറോ വേസ്റ്റ് കാമ്പസ് പ്രഖ്യാപനം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ആർ. ബിന്ദുവും നിർവഹിക്കും.
സ്കൂൾ അസംബ്ലികളിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കും. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യം തുടങ്ങിയവ സ്കൂൾ കാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ലക്ഷ്യം. എല്ലാ സ്കൂളുകളിലും ജൈവ, അജൈവമാലിന്യം വേർതിരിച്ച് നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകൾ സ്ഥാപിക്കണം. മാലിന്യം ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കാനുള്ള പദ്ധതികൾ സ്കൂളുകളിലെ സാഹചര്യം അനുസരിച്ച് ആസൂത്രണം ചെയ്യാനും നിർദേശിച്ചു.
എൻ.സി.സി., എൻ.എസ്.എസ്., കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ് കാമ്പസ്’ ശുചിത്വ പ്രവർത്തനങ്ങൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..