തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച 10.30-ന് മോഡൽ സ്കൂൾ അങ്കണത്തിൽ ആയിരവില്ലി ഇലിപ്പയുടെ തൈനട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഭൂമിയിൽനിന്ന് അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന മരമാണിത്. 1835 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സർജനും സസ്യശാസ്ത്രജ്ഞനുമായിരുന്ന ഡോ. റോബർട്ട് വൈറ്റ് ആണ് മരം ആദ്യമായി കണ്ടെത്തിയത്. പിന്നീട് മറ്റെങ്ങും കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
184 വർഷത്തിനുശേഷം കൊല്ലം പരവൂർ കൂനയിൽ ആയിരവില്ലി ശിവക്ഷേത്രക്കാവിൽ ജവാഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകരാണ് ഈ മരത്തെ വീണ്ടും കണ്ടെത്തിയത്.
ഇതുവരെയുള്ള അറിവിൽ ലോകത്ത് ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ.യു.സി.എൻ. റെഡ് ഡേറ്റാബുക്കിൽ അതീവ വംശനാശഭീഷണി നേരിടുന്ന സസ്യവിഭാഗത്തിൽപ്പെടുന്നതാണ്. മൂന്നുവർഷത്തിനുള്ളിൽ 40 തൈകൾ ഉത്‌പാദിപ്പിച്ച് വളർത്തിയെടുക്കുക എന്നതാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. പരിസ്ഥിതിമിത്രം അവാർഡുകളും ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..