തിരുവനന്തപുരം: രാജ്യത്തെ ഒരുകൂട്ടം ആളുകൾ ഭരണഘടനയെ വരുതിയിലാക്കാമെന്നാണ് കരുതുന്നതെന്നും സർക്കാരുകളെ ജനം തിരഞ്ഞെടുക്കുന്നത് ഭരണഘടനപ്രകാരം ഭരണം നടത്താനാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (ഐ.എ.എൽ.) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ‘വർത്തമാനകാലത്ത് അഭിഭാഷകരുടെ പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന എന്ന് ഇല്ലാതാകുന്നുവോ അന്ന് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അവസാനമാകും. തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഭരണഘടനയെ മറികടക്കാനുള്ള വിധിയല്ല.- അദ്ദേഹം പറഞ്ഞു.
ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ ജനങ്ങൾ പ്രതിബദ്ധതയോടെ മുന്നോട്ടുവരുന്ന കാലത്തോളം നമ്മുടെ ജനാധിപത്യവും ഭരണഘടനയും സുരക്ഷിതമാണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ആർ. ഹെഗ്ഡെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. എസ്.എസ്. ബാലു അധ്യക്ഷനായി. കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ, വൈ.എസ്. ലോഹിത്, ചെലസാനി അജയകുമാർ, എ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
ആർ.എസ്. ചീമ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ ജന. സെക്രട്ടറി
ആർ.എസ്. ചീമ (പ്രസി.), കെ.പി. ജയചന്ദ്രൻ, കെ. മുരളീധര, ബി. പ്രഭാകർ, ചൽസാനി അജയകുമാർ, വൈ.എസ്. ലോഹിത് (ജന. സെക്ര.), എ. ജയശങ്കർ, ഗുരീന്ദർ പാൽസിങ്, നവൽ കിഷോർ ചിബ്ബർ, സുബ്രഹ്മണ്യം, നീലുഫർ ഭഗത്ത്, എം.എസ്. താര, യോഗേഷ് ചന്ദ്രർ വർമ (വൈസ് പ്രസി.), അശ്വനി ബക്ഷി, സി.ബി. സ്വാമിനാഥൻ, ഋതുപുരി, അബ്ദുൾകലാം റഷീദി, അഭയ് തക്സൽ, കുണാൽ റാവത്ത്, ജസ്‌പാൽ ധാപ്പർ, അരുണാചൽ (സെക്ര.), തരാനം ചീമ (ഖജാ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..