കേന്ദ്രഫണ്ട് ഇത്തവണയുമില്ല; അങ്കണവാടി ജീവനക്കാരുടെ പരിശീലനച്ചെലവ് സംസ്ഥാനം നൽകും


1 min read
Read later
Print
Share

ആലപ്പുഴ: സംസ്ഥാനത്തെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും പരിശീലനത്തിന് ഇത്തവണയും കേന്ദ്രഫണ്ടില്ല. വനിത-ശിശു വികസനവകുപ്പിന്റെ ആവശ്യപ്രകാരം പരിശീലനച്ചെലവ് സംസ്ഥാന സർക്കാർ നൽകും. 2020-നു ശേഷമാണ് അങ്കണവാടി ജീവനക്കാരുടെ പരിശീലനത്തിനുള്ള സഹായധനം കേന്ദ്രസർക്കാർ നിർത്തിയത്. തുടർന്നാണു വനിത -ശിശു വികസന വകുപ്പ് സംസ്ഥാന സർക്കാരിന്റെ സഹായം തേടിയത്.

14 ജില്ലകൾക്കായി 79.24 ലക്ഷം രൂപയാണ് പരിശീലനച്ചെലവിലേക്ക് അനുവദിച്ചിരിക്കുന്നത്. ഓരോ ജില്ലയ്ക്കും 5.66 ലക്ഷം രൂപ വീതം. സൂപ്പർവൈസർ, ഹെൽപ്പർ എന്നിവർക്ക് അഞ്ചുദിവസത്തെ പരിശീലനവും വർക്കർമാർക്ക് ഏഴുദിവസത്തെ പരിശീലനവുമാണു നൽകുന്നത്. ആദ്യഘട്ടത്തിൽ വർക്കർമാർക്കുള്ള പരിശീലനം നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 12 വീതവും മറ്റു ജില്ലകളിൽ പത്തുവീതവും ബാച്ചുകളായുള്ള പരിശീലനത്തിനാണു സർക്കാർ അനുമതി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..