ദക്ഷിണ റെയിൽവേയിൽ അഞ്ഞൂറിലധികം സ്റ്റേഷൻമാസ്റ്റർ തസ്തികകളിൽ ആളില്ല


1 min read
Read later
Print
Share

സുരക്ഷയ്ക്കു ഭീഷണിയായി ജീവനക്കാരുടെ കുറവ്

ആലപ്പുഴ: തീവണ്ടിയാത്ര സുരക്ഷിതമാക്കാൻ ശക്തമായ നടപടികളുമായി റെയിൽവേ മന്ത്രാലയം മുന്നോട്ടുപോകുമ്പോൾ ജീവനക്കാരുടെ കുറവ് തടസ്സമാകുന്നു. ദക്ഷിണ റെയിൽവേയിലെ ആറു ഡിവിഷനുകളുടെ പരിധിയിൽ 519 സ്റ്റേഷൻമാസ്റ്റർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷത്തെ കണക്കാണിത്.

ഇക്കാലയളവിൽ ചില ഡിവിഷനുകളിൽ നാമമാത്രമായി നിയമനം നടന്നിട്ടുണ്ട്. എങ്കിലും, വിരമിച്ചവരുടെയും പുതുതായി നിയമനം ലഭിച്ചവരുടെയും എണ്ണം പരിഗണിക്കുമ്പോൾ അഞ്ഞൂറിലധികം ഒഴിവുണ്ടെന്നു ജീവനക്കാർ പറയുന്നു. ദക്ഷിണറെയിൽവേ പരിധിയിൽ ആകെ 3,191 സ്റ്റേഷൻമാസ്റ്റർ തസ്തികകളാണുള്ളത്.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോട്ടയം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റേഷൻമാസ്റ്റർമാരുടെ കുറവുണ്ട്. തീവണ്ടികൾ സർവീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനുകൾ, ചരക്കു തീവണ്ടികളിൽ സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതുമായ സ്റ്റേഷനുകൾ, ജങ്ഷൻ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഒരേസമയം രണ്ടു സ്‌റ്റേഷൻമാസ്റ്റർമാർ വേണം.

അത്തരം സ്റ്റേഷനുകളിൽ എട്ടുമുതൽ 12 വരെ സ്‌റ്റേഷൻമാസ്റ്റർ തസ്തികയുണ്ടാകും. എന്നാൽ, മിക്കയിടങ്ങളിലും നാലും അഞ്ചുംപേർ മാത്രമാണുള്ളത്. തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ 410 തസ്തികളാണുള്ളത്. അതിൽ 43 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

കോവിഡുകാലത്ത് നിയമനങ്ങൾ പൂർണമായും നിലച്ചിരുന്നു. കോവിഡ് ഭീതിയൊഴിഞ്ഞ് തീവണ്ടികളുടെ എണ്ണം കൂടിയിട്ടും ചെലവുചുരുക്കൽ നയത്തിന്റെ പേരിൽ നിയമനങ്ങളിലെ മെല്ലെപ്പോക്ക് റെയിൽവേ തുടരുകയാണ്.

മറ്റു ഡിവിഷനുകളിലെ സ്‌റ്റേഷൻമാസ്റ്റർ ഒഴിവുകൾ (കഴിഞ്ഞവർഷത്തെ കണക്ക്)

ഡിവിഷൻ ആകെവേണ്ടത് ഇപ്പോഴുള്ളത് ഒഴിവ്

ചെന്നൈ 903 780 123

സേലം 412 369 43

പാലക്കാട് 356 282 74

ട്രിച്ചി 538 441 97

മധുര 572 433 139

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..