തടസ്സം നീങ്ങി; സപ്ലൈകോ നെൽക്കർഷകർക്ക് 155 കോടിരൂപ നൽകി


1 min read
Read later
Print
Share

കൊച്ചി: നെൽവില കർഷകനു നൽകുന്നതിനുള്ള തടസ്സം നീങ്ങിയെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു. ബുധനാഴ്ചവരെ 155 കോടിരൂപ വിതരണംചെയ്തു. വില നൽകാൻ താമസമുണ്ടായതിനെത്തുടർന്ന് സർക്കാർ ഇടപെടലിലൂടെ 700 കോടിരൂപ പി.ആർ.എസ്. വായ്പയായി എസ്.ബി.ഐ., കനറാബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവവഴി നൽകാൻ തീരുമാനിച്ചിരുന്നു.

ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തിരുന്നു. തുക വിതരണംചെയ്യേണ്ട കർഷകരുടെ വിവരങ്ങൾ സപ്ലൈകോ ബാങ്കുകൾക്ക് കൈമാറിയെങ്കിലും എസ്.ബി.ഐ., ഫെഡറൽ ബാങ്ക് എന്നിവ തുക വിതരണംചെയ്തുതുടങ്ങിയിരുന്നില്ല. സാങ്കേതികപ്രശ്നമാണ് കാലതാമസമുണ്ടാകാൻ കാരണമായത്.

ബുധനാഴ്ചവരെ കനറാബാങ്കിലൂടെ 10,955 കർഷകർക്കായി 129 കോടിരൂപയും എസ്.ബി.ഐ.യിലൂടെ 125 കർഷകർക്ക് രണ്ടുകോടിരൂപയും ഫെഡറൽ ബാങ്കിലൂടെ 1743 കർഷകർക്ക് 23.65 കോടിരൂപയും വിതരണംചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..