കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ അധ്യാപകരിൽ ചിലരുടെ ഗൂഢാലോചനയുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു.
കാമ്പസിൽനടന്ന കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി.ക്കും ഉന്നതവിദ്യാഭ്യാസവകുപ്പിനും പരാതിനൽകും. സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്ന് സി.പി.എം. സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയതായും ആർഷോ വ്യക്തമാക്കി.
മൂവായിരത്തിന് മുകളിൽ വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുടെ പരീക്ഷാഫലത്തിൽ മാത്രം സാങ്കേതികപ്രശ്നമുണ്ടായെന്നത് നിഷ്‌കളങ്കമാണെന്ന് കരുതാനാകില്ലെന്ന് ആർഷോ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതിനുള്ള കാരണങ്ങളും ആർഷോ കുറിച്ചു.
ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർഥികളും അധ്യാപകരും പലപ്പോഴായി ഡിപ്പാർട്ട്‌മെന്റ് കോ-ഓർഡിനേറ്റർക്കെതിരേ പരാതിനൽകിയിട്ടുണ്ട്. കെ.എസ്.യു. നേതാവായ ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർഥിനിയുടെ റീവാല്വേഷൻ ഫലവുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്‌മെന്റ് കോ-ഓർഡിനേറ്ററുടെ ഇടപെടലിൽ കോളേജ് യൂണിയനും വിദ്യാർഥികളും പരാതിനൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്‌മെന്റ് കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് അധ്യാപകനെ നീക്കി. പരാതികൊടുത്ത വിദ്യാർഥികളെ അന്വേഷിച്ചു കണ്ടെത്തി ഡിപ്പാർട്ട്‌മെന്റ് കോ-ഓർഡിനേറ്റർ ഭീഷണിപ്പെടുത്തി.
ഇത്തരം വിഷയങ്ങളിൽ ഒന്നിലധികംതവണ ഇടപെട്ട വ്യക്തിയാണ് താൻ. അതുകൊണ്ടുതന്നെ ഇതൊരു സാങ്കേതികപ്പിഴവുമാത്രമായി കാണാനാകില്ലെന്നും ആർഷോ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..