കൊച്ചി: എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദത്തിൽ സാങ്കേതികതമറയാക്കി എറണാകുളം മഹാരാജാസ് കോളേജ്. പരീക്ഷയ്ക്ക് ഫീസടച്ചിരുന്നില്ലെന്ന ആർഷോയുടെ വാദം ശരിയെന്ന് വ്യക്തമാക്കിയ കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയി, രാവിലെ പറഞ്ഞകാര്യങ്ങളെല്ലാം വൈകാതെ തിരുത്തുകയുംചെയ്തു.
പരീക്ഷയ്ക്ക് ആർഷോ ഫീസ് അടച്ചിരുന്നെന്നാണ് രാവിലെനടന്ന പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ വി.എസ്. ജോയ് പറഞ്ഞത്. ഫീസ് അടച്ചാൽ റിസൾട്ട് ജനറേറ്റ് ചെയ്യപ്പെടും. എന്നാൽ, അതിൽ ജയിച്ചെന്ന് രേഖപ്പെടുത്തിയത് സാങ്കേതികപ്പിഴവാണെന്നും അദ്ദേഹം വിശദീകരിച്ചു. ആർഷോ ഫീസ് അടച്ചതായി കാണിക്കുന്ന രേഖയും ഇതിനൊപ്പം പ്രിൻസിപ്പൽ പുറത്തുവിട്ടു.
എന്നാൽ, ഇതിനെതിരേ ആർഷോ രംഗത്തെത്തി. ഇതോടെ വിശദഅന്വേഷണം നടത്തിയെന്നു പറഞ്ഞ് കോളേജ് അധികൃതർ വീണ്ടും പത്രസമ്മേളനം വിളിച്ചു. പരിശോധിച്ചപ്പോൾ ആർഷോ ഫീസടച്ചില്ലെന്ന് വ്യക്തമായെന്ന് തിരുത്തിപ്പറഞ്ഞു. വിശദമായ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് നൽകും.
നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ (എൻ.ഐ.സി.) സോഫ്റ്റ്‌വേറിൽവന്ന പിഴവാണ് പരീക്ഷയെഴുതാത്ത ആർഷോ ജയിച്ചെന്ന് വരാൻകാരണം. അത് കോളേജ് വെബ്‌സൈറ്റിലെ മാർക്ക് ലിസ്റ്റിൽ വരുകയായിരുന്നെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. തുടർച്ചയായി പിഴവുകൾ വരുന്ന എൻ.ഐ.സി.യുടെ സോഫ്റ്റ്‌വേർ മാറ്റാൻ അനുവാദം തരണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളേജ്, സർക്കാരിന് കത്തുനൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..