അന്വേഷണത്തെ സ്വാഗതംചെയ്യുന്നു -കാഞ്ഞിരപ്പള്ളി രൂപത വികാരിജനറൽ


1 min read
Read later
Print
Share

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിലെ അന്വേഷണത്തെ തുറന്ന മനസ്സോടെ സ്വാഗതംചെയ്യുന്നതായി, കാഞ്ഞിരപ്പള്ളി രൂപത വികാരിജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.

പോലീസന്വേഷണത്തിനുശേഷം മനേജ്‌മെന്റ് തുടർനടപടികൾ സ്വീകരിക്കും. കോളേജ് നിലനിൽക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. പൊതുജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നു.

പ്രശ്നപരിഹാരത്തിനായി ചർച്ചയിൽ പങ്കെടുത്ത മന്ത്രിമാർക്കും ജില്ലാ പോലീസ് മേധാവിക്കും നന്ദിയറിയിക്കുന്നതായും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. വിശദീകരണയോഗത്തിൽ കോളേജ് മാനേജർ ഫാ. മാത്യു പായിക്കാട്ട്, ഡയറക്ടർ ഇസഡ്.വി. ളാകപ്പറമ്പിൽ, പ്രിൻസിപ്പൽ ലില്ലിക്കുട്ടി ജേക്കബ്, ഭരണസമിതിയംഗം വി.സി.സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു

വിദ്യാർഥിനിയുടെ മരണത്തിൽ കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ, സാങ്കേതികസർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സിൻഡിേക്കറ്റംഗം െപ്രാഫ. ജി.സഞ്ജീവ്, അക്കാദമിക് ഡീൻ ഡോ.വിനു തോമസ് എന്നിവർ അമൽജ്യോതി കോേളജിലെത്തി. സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ, അംഗം പ്രശാന്ത് എന്നിവരും കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല -കത്തോലിക്കാ കോൺഗ്രസ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തിൽനിന്ന്‌ തത്‌പരകക്ഷികൾ പിന്മാറണമെന്ന്‌ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനി ജീവൻവെടിഞ്ഞ സാഹചര്യം വേദനാജനകമാണ്. കാരണക്കാരുണ്ടെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.

മറ്റ് സ്ഥാപനങ്ങളിൽ സമാനസംഭവങ്ങൾ ഉണ്ടാകുമ്പോൾ വിദ്യാർഥിസംഘടനകളുടെയും സാംസ്കാരികനായകരുടെയും മറ്റുസംഘടനകളുടെയും പ്രതികരണങ്ങൾ വ്യത്യസ്തമാകുന്നത് കൗതുകകരമാണ്.

ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളോട് ഒരു നിലപാടും മറ്റുള്ളവയോട് മറ്റൊരു നിലപാടും കാണുന്നത് പ്രതിഷേധാർഹമാണ്.

കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമി ഡൊമിനിക് കൊച്ചുപറമ്പിൽ, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി.ജോസഫ്, കോട്ടയം അതിരൂപത പ്രതിനിധി തോമസ് പീടികയിൽ, കാഞ്ഞിരപ്പള്ളി രൂപത പ്രതിനിധി സണ്ണിക്കുട്ടി അഴകംപ്രായിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..