വിദേശത്തെ വിരമിക്കൽ ആനുകൂല്യം നാട്ടിലേക്ക് കൊണ്ടുവരാൻ ജി 20-യിൽ ഇന്ത്യയുടെ ശ്രമം


1 min read
Read later
Print
Share

കളമൊരുങ്ങുന്നത് എൽ-20 യോഗങ്ങളിൽ

പത്തനംതിട്ട: വിദേശജോലിയിൽനിന്ന് വിരമിക്കുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സം നീക്കാനുള്ള ശ്രമങ്ങൾക്ക് ജി 20-യുടെ സാധ്യത ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമം. ജി 20-യുടെ ട്രേഡ് യൂണിയനുകളുടെ സമിതിയായ എൽ-20-യിലാണ് ഈ ആവശ്യം ശക്തമായി ഇന്ത്യൻ പ്രതിനിധികൾ ഉന്നയിച്ചത്. 20 അംഗ രാജ്യങ്ങളിലെയും ഒൻപത് സൗഹൃദരാജ്യങ്ങളിലെയും ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട എൽ-20-യുടെ ആദ്യയോഗം മാർച്ചിൽ അമൃത്‌സറിലാണ് നടന്നത്. തൊഴിൽരംഗത്തെ വിദഗ്ധരും എൽ-20-യിലുണ്ട്.

തിരുവനന്തപുരമടക്കം വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ, വിരമിക്കൽഫണ്ട് നാട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സം നീക്കുന്നതിനുള്ള ചർച്ചകൾക്കായിരുന്നു മുൻതൂക്കം. എൽ-20-യുടെ അധ്യക്ഷപദവിയിൽ ബി.എം.എസിന്റെ ദേശീയ പ്രസിഡന്റ് ഹിരൺ പാണ്ഡ്യയാണ്.

ജൂൺ 21, 22, 23 തീയതികളിൽ പട്‌നയിൽ നടക്കുന്ന എൽ-20-യുടെ സമാപനസമ്മേളനത്തിൽ തടസ്സം നീക്കാനുള്ള വ്യവസ്ഥകളുൾപ്പെടുത്തിയുള്ള കരട് അവതരിപ്പിക്കും. റഷ്യയും ചൈനയും അടക്കമുള്ള ഏതാനും രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് കരട് തയ്യാറാക്കുന്നത്.

ജൂലായ് ആദ്യം ഇന്ദോറിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും തൊഴിലുടമ പ്രതിനിധികളുടെയും (ബി-20) സംയുക്തയോഗം നടക്കുന്നുണ്ട്. ഇതിലും ഈ വിഷയം ചർച്ചചെയ്യും. ജൂലായ് അവസാനം ജി-20 രാജ്യങ്ങളിലെ തൊഴിൽമന്ത്രിമാരുടെ സമ്മേളനത്തിലും കരട് അവതരിപ്പിക്കും. സെപ്റ്റംബറിൽ ജി-20-യുടെ സമാപനസമ്മേളനത്തിൽ തീരുമാനമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.

വിദേശത്തെ വിരമിക്കൽ ആനുകൂല്യങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഏറ്റവും കൂടുതൽ എതിർപ്പുയർത്തിയിരുന്നത് യൂറോപ്യൻ യൂണിയനായിരുന്നു. അമൃത്‌സറിൽ നടന്ന യോഗത്തിൽ അനുകൂലമായ ലക്ഷണങ്ങൾ കണ്ടത് ഏറെ പ്രതീക്ഷ നൽകുന്നതായി, എൽ-20-യുടെ സംഘാടകസമിതിയംഗം സജി നാരായണൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..