കാക്കനാട്: തൃക്കാക്കരയിൽ വാടകവീട്ടിൽനിന്ന് 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കാസർകോട് മറുക് മൂല സ്വദേശി അജ്മൽ (20), മംഗളൂരു ജാൽസൂൾ സ്വദേശി ഇർഷാദ് (28) എന്നിവരാണ് പിടിയിലായത്. ഒന്നര ലക്ഷം രൂപയും ഇവരുടെ പക്കൽനിന്നു കണ്ടെടുത്തു. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സിനു സമീപം ക്രാഷ് റോഡിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വെയിങ് മെഷീനും ചില്ലറ വിൽപ്പനയ്ക്കുള്ള പാക്കറ്റുകളും പോലീസിന് ലഭിച്ചു. പ്രധാനമായും ഓൺലൈനിലൂടെയും വാട്‌സ് ആപ്പിലൂടെയുമായിരുന്നു കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മംഗളൂരുവിൽനിന്ന് മീൻവണ്ടിയിൽ വലിയ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..