കുന്നംകുളം: മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ച് ജീവപര്യന്തം കഠിനതടവിനും 5.25 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കൈപ്പറമ്പ് പോന്നോർ സ്വദേശിയും ചൂണ്ടൽ പുതുശ്ശേരിയിൽ താമസക്കാരനുമായ പാമ്പുങ്ങൽ അജിതനെ(60)യാണ് കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്‌ജ് എസ്. ലിഷ ശിക്ഷിച്ചത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
അതിജീവിതയുടെ വീട്ടിലുണ്ടായ ബന്ധുവിന്റെ മരണാനന്തരദിവസങ്ങളിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുക്കളുടെ നിർബന്ധത്തിൽ ഇത് പോലീസിനെ അറിയിക്കുകയായിരുന്നു. അന്നത്തെ എസ്.ഐ. യു.കെ. ഷാജഹാൻ കേസെടുത്ത് പ്രതിയെ പിടികൂടിയിരുന്നു. അതിജീവിതയുടെ സഹോദരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലാണ് അജിതനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നത്. ഈ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് കണ്ടെത്തിയാണ് പോക്‌സോ കേസിൽ അപൂർവമായ വിധി പറഞ്ഞത്.
കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയതെളിവുകളും ഹാജരാക്കി. കുന്നംകുളം ഇൻസ്പെക്ടറായിരുന്ന ജി. ഗോപകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ്, അമൃത, സഫ്‌ന എന്നിവരും പ്രോസിക്യൂഷനെ സഹായിക്കാൻ സി.പി.ഒ. സുജിത്ത് കാട്ടിക്കുളവും ഹാജരായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..