തിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും സഹകരണ മേഖലയിൽ നിന്നും സാധാരണക്കാരായ ഇടപാടുകരെ അകറ്റുന്നതുമായ സർക്കാർ സമീപനങ്ങൾ തിരുത്തണമെന്ന് എൽ.ജെ.ഡി. പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ (കെ.സി.ഇ.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ജീവനക്കാരായി പ്യൂൺ, അറ്റൻഡർ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവർക്ക് ബിരുദം എന്നത് അധിക യോഗ്യത അയോഗ്യതയാണെന്ന ഉത്തരവും, കളക്ഷൻ ഏജന്റുമാർക്കുള്ള ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടിയും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ഇ.സി. സംസ്ഥാന പ്രസിഡന്റ് സി.സുജിത് അധ്യക്ഷനായി. മുൻ മന്ത്രിയും ജനതാദൾ എസ് നേതാവുമായ ഡോ.എ.നീലലോഹിത ദാസൻ നാടാർ മുഖ്യപ്രഭാഷണം നടത്തി. സഹകരണ ജീവനക്കാർ ഉന്നയിച്ച ഗൗരവമായ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എൻ.എം.നായർ, എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, കെ.സി.ഇ.സി. സംസ്ഥാന ഭാരവാഹികളായ ഷോബിൻ തോമസ്, മധു മേപ്പുക്കട, രാമചന്ദ്രൻ കുയ്യണ്ടി, സി.പി. രാജൻ, രവീന്ദ്രൻ കുന്നോത്ത്, സി.ആർ.അരുൺ, ഇ.വി. ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..