കൊല്ലം: നൈജീരിയയിൽ മാസങ്ങളായി തടവിലായിരുന്ന മൂന്ന് മലയാളികൾ ശനിയാഴ്ച നാട്ടിലെത്തും. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽനിന്നു യാത്രതിരിച്ച ഇവർ ദുബായിലും പിന്നീട് ബെംഗളൂരുവിലും എത്തും. ബെംഗളൂരുവിൽനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘത്തിലുള്ള കൊല്ലം നിലമേൽ കൈതോട് സ്വദേശി വിജിത്ത് അറിയിച്ചു.
പതിനാറ് ഇന്ത്യക്കാരടങ്ങുന്ന കപ്പൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഗിനി നാവികസേന പിടികൂടിയത്. തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് കപ്പൽജീവനക്കാരെ നൈജീരിയ അറസ്റ്റ് ചെയ്ത് തടവിലാക്കി. കപ്പൽ ജീവനക്കാരുടെ പേരിൽ നിയമനടപടികൾ തുടരാൻ നൈജീരിയ തീരുമാനിച്ചതോടെ മോചനശ്രമങ്ങൾ നീണ്ടു. 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ് കപ്പലിന്റെ ക്യാപ്റ്റൻ. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസർ. നാവിഗേറ്റിങ് ഓഫീസറാണ് വിജിത്ത്. എറണാകുളം ബോൾഗാട്ടി പാലസിനടുത്ത് താമസിക്കുന്ന മിൽട്ടണും കപ്പലിലുണ്ട്. ഇവർ മൂവരുമാണ് ശനിയാഴ്ച നാട്ടിലെത്തുന്നത്. മാസങ്ങളോളം കപ്പലിലും മറ്റിടങ്ങളിലുമാണ് തടവിലായിരുന്നവരെ പാർപ്പിച്ചിരുന്നത്.
വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും നിരന്തരം ഇടപെട്ടതിനെത്തുടർന്നാണ് കപ്പൽ ജീവനക്കാരുടെ മോചനം സാധ്യമായത്. നോർവേ ആസ്ഥാനമായ ഒ.എസ്.എം. മാരിടൈം കമ്പനിയുടേതാണ് കപ്പൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..