കൊല്ലം: എക്സൈസിന്റെ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ ക്ലറിക്കൽ ജോലിക്കായി സിവിൽ എക്സൈസ് ഓഫീസർമാരെ പുനർവിന്യസിക്കുന്നതിന് അന്തിമരൂപമായി. 66 സിവിൽ എക്സൈസ് ഓഫീസർമാരെയും 17 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെയുമാണ് റേഞ്ച്, സർക്കിൾ ഓഫീസുകളിൽനിന്നു മാറ്റിനിയമിക്കുന്നത്. ഇവരെ എക്സൈസ് കമ്മിഷണറേറ്റ്, മേഖലാ ജോയന്റ് കമ്മിഷണർ ഓഫീസ്, ഡിവിഷണൽ ഓഫീസ് എന്നിവിടങ്ങളിൽ നിയമിക്കും.
ആസ്ഥാന ഓഫീസുകളിൽ നിലവിൽ ജോലിചെയ്യുന്ന പകുതി പ്രിവന്റീവ് ഓഫീസർമാരെ എൻഫോഴ്സ്‌മെന്റ് ജോലികൾക്കായി തിരിച്ചയയ്ക്കാൻ തീരുമാനിച്ചിരുന്നു. പകരം ക്ലറിക്കൽ ജോലികൾക്കായി സിവിൽ എക്സൈസ് ഓഫീസർമാരെ നിയമിക്കാനും സർക്കാർ അനുമതി നൽകി. എക്സൈസ് വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് നടപടി. ഇതോടെ ബോർഡ് യൂണിറ്റുകളിലെ പ്രിവന്റീവ് ഓഫീസർമാരുടെ എണ്ണം 74 ആയി ചുരുങ്ങും.
എക്സൈസിൽ മിനിസ്റ്റീരിയൽ വിഭാഗമില്ലാത്തതിനാൽ 152 പ്രിവന്റീവ് ഓഫീസർമാരാണ് ബോർഡ് യൂണിറ്റുകളിൽ ക്ലറിക്കൽ ജോലി ചെയ്തിരുന്നത്. സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരുന്നു നിയമനം. കംപ്യൂട്ടർ പരിജ്ഞാനമുള്ള സിവിൽ എക്സൈസ് ഓഫീസർമാരെ നിയമിച്ചാൽ ഓഫീസ് ജോലികൾ എളുപ്പമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എല്ലാ ജില്ലകളിൽനിന്നുമുള്ള സിവിൽ ഓഫീസർമാരെ മാറ്റിനിയമിക്കുന്നതിൽ ഉൾപ്പെടുത്തും. പ്രിവന്റീവ് ഓഫീസർമാരുടെ സേവനം അബ്കാരി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് റേഞ്ച് ഓഫീസുകളിൽ പ്രയോജനപ്പെടുത്തും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..