മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടനികുതിയായി ലഭിക്കുന്ന തുകയിലെ ലൈബ്രറി സെസ്സ് സർക്കാരിലേക്ക് അടയ്ക്കാത്തതിനാൽ ലൈബ്രറി പ്രവർത്തനങ്ങൾ സ്തംഭിക്കുന്നു. കോടിക്കണക്കിനു രൂപയാണ് ഈയിനത്തിൽ ലൈബ്രറി കൗൺസിലിന് ലഭിക്കാനുള്ളത്. നിലവിൽ ലൈബ്രേറിയൻമാരുടെ ആറുമാസത്തെ അലവൻസ് മുടങ്ങിയിട്ടുമുണ്ട്.
സംസ്ഥാനത്ത് ലൈബ്രറി കൗൺസിലിനു കീഴിലുള്ള ലൈബ്രറികളുടെ പ്രധാന സാമ്പത്തിക ഉറവിടം കെട്ടിട സെസ്സാണ്. പൊതുജനം അടയ്ക്കുന്ന കെട്ടിട-വീട്ടുനികുതിയിൽ അഞ്ചുശതമാനം ലൈബ്രറി സെസ്സിലേക്കാണു പോകുന്നത്. വർഷത്തിൽ രണ്ടുതവണയായാണ് ഈ സെസ്സ് അടയ്ക്കേണ്ടത്. കഴിഞ്ഞ കുറേ മാസങ്ങളായി ലൈബ്രറി സെസ്സ് പല തദ്ദേശസ്ഥാപനങ്ങളും സർക്കാരിലേക്ക് അടച്ചിട്ടില്ല. അതുകൊണ്ടാണ് ലൈബ്രേറിയൻമാർക്കുള്ള വേതനം മുടങ്ങിയത്. കേരളത്തിൽ എണ്ണായിരത്തോളം ലൈബ്രേറിയൻമാരുണ്ട്.
ഒരുശതമാനത്തിൽ കുറയാത്ത ഗ്രാന്റ് സർക്കാർ വിഹിതമായി നൽകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ അതും പലപ്പോഴും ലഭിക്കാറില്ല.
110 കോടി രൂപയാണ് ഈ വർഷത്തെ ലൈബ്രറി കൗൺസിലിന്റെ ബജറ്റ്. ‘വിമുക്തി’യടക്കമുള്ള സർക്കാരിന്റെ വിവിധ ബോധവത്കരണപരിപാടികൾ നടത്തുന്നത് ലൈബ്രറികൾ വഴിയാണ്. പുസ്തകങ്ങൾക്കുള്ള ഗ്രാന്റ്, ഓരോ ജില്ലയിലും നടത്തേണ്ട മറ്റു പ്രവർത്തനങ്ങൾ, ബാലവേദി, വനിതാവേദി തുടങ്ങിയ കൂട്ടായ്‌മകൾ എന്നിവയെല്ലാം സംഘടിപ്പിക്കേണ്ടത് സെസ്സിൽനിന്നുള്ള തുകയുപയോഗിച്ചാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..