തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ് കോഴ്സിന് പ്രവേശനപരീക്ഷ വിജയിക്കണമെന്ന നിർദേശത്തിൽ ഇളവുതേടി ആരോഗ്യവകുപ്പ് വീണ്ടും ഇന്ത്യൻ നഴ്‌സിങ് കൗൺസിലിനെ സമീപിക്കും. പ്രവേശനപരീക്ഷയില്ലാതെ പ്രവേശനം നേടുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിൽ രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്ന് കൗൺസിൽ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പ്രവേശനനടപടികൾ തുടങ്ങിയതിനാൽ വീണ്ടും പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
സർക്കാരോ സർവകലാശാലയോ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലേ പ്രവേശനം നൽകാവൂവെന്ന് രണ്ടുവർഷമായി ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തവണയും ഇക്കാര്യം മുൻകൂട്ടി സർക്കാരിനെ അറിയിച്ചിരുന്നു.
ജൂൺ 15-നകം പ്രവേശനപരീക്ഷ നടത്തണമെന്നും ഓഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്നുമാണ് കൗൺസിൽ അറിയിച്ചിരുന്നത്. തമിഴ്‌നാടും പ്രവേശനപരീക്ഷ നടത്തിയില്ല. കർണാടക നടത്തുകയും ചെയ്തു.
ഹയർസെക്കൻഡറി മാർക്ക് മാനദണ്ഡമാക്കി സർക്കാർ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സർക്കാർസീറ്റുകളിലേക്കും പ്രവേശനത്തിനുള്ള നടപടി എൽ.ബി.എസ്. തുടങ്ങി. ജൂലായ് മൂന്നാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അസോസിയേഷനും പ്രവേശനനടപടികൾ ആരംഭിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..