തിരുവനന്തപുരം: വിലകൂടിയ കൽക്കരി വൈദ്യുതിക്ക് പകരം സൗരോർജം, കാറ്റ് തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതിയിലേക്ക് (ഹരിത വൈദ്യുതി) പൂർണമായും മാറിയാൽ കേരളത്തിന് അഞ്ചുവർഷത്തിൽ 9000 കോടി രൂപ ലാഭിക്കാമെന്ന് പഠനം.
ക്ലൈമറ്റ് റിസ്ക് ഹൊറൈസൺ എന്ന ഏജൻസി തയ്യാറാക്കിയ പഠനറിപ്പോർട്ടാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിൽ ആവശ്യമുള്ളതിന്റെ 63 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്തുനിന്നാണ്. ഇതിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. കേന്ദ്രനിലയങ്ങളിൽനിന്നുള്ള വൈദ്യുതിയുടെ വില ഒരുവർഷത്തിൽ 12 ശതമാനമാണ് ഉയർന്നത്. ഈ വർഷം വൈദ്യുതിക്കരാറുകളിൽനിന്നുള്ള വൈദ്യുതിയുടെ വിലയിൽ 9.66 ശതമാനം വർധനയുണ്ടാവും.
കേന്ദ്രനിലയങ്ങളിൽനിന്നുള്ള വൈദ്യുതി വാങ്ങൽ കുറച്ച് സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്നതോ, പുറത്തുനിന്ന് കൊണ്ടുവരുന്നതോ ആയ പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉപയോഗിക്കണമെന്നാണ് ശുപാർശ. ഇത്തരത്തിൽ വർഷം 1843 കോടി രൂപ ലാഭിക്കാം. ജലാശയപ്പരപ്പുകളുടെ 20 ശതമാനം ഭാഗത്ത് സൗരനിലയങ്ങൾ സ്ഥാപിച്ചാൽത്തന്നെ എട്ടുജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ക്ലൈമറ്റ് റിസ്ക് ഹൊറൈസൺസ് സി.ഇ.ഒ. ആശിഷ് ഫെർണാണ്ടസും ഹർഷിത് ശർമയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ റിപ്പോർട്ട് പ്രകാശനം ചെയ്തു. എനർജി മാനേജ്മെന്റ് സെന്റർ ചെയർമാൻ ഡോ. ആർ.വി.ജി. മേനോൻ സംവാദത്തിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..