കോട്ടയം: ഊരാളുങ്കൽ സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡർമാരാണ് സംസ്ഥാനത്തെ മന്ത്രിമാരും സി.പി.എം. നേതാക്കളുമെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി. പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ച കരാറുകളിലും നിർമാണങ്ങളിലും സമഗ്രമായ അന്വേഷണം വേണം. കോട്ടയം, കുട്ടനാട് മേഖലകളിലെ പ്രാദേശിക റോഡുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ഹരി ആവശ്യപ്പെട്ടു.
പ്രളയാതിജീവന പാതയാക്കുമെന്ന് അവകാശപ്പെട്ട്, 2020-ൽ 649.7 കോടി രൂപ മുതൽമുടക്കിൽ നിർമാണം ആരംഭിച്ച ചങ്ങനാശ്ശേരി ആലപ്പുഴ എ.സി. റോഡ് ഇതുവരെ പൂർത്തീകരിക്കാൻ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് സാധിച്ചിട്ടില്ലെന്നും ഹരി കുറ്റപ്പെടുത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..