മലപ്പുറം: കോഴിയിറച്ചിയുടെ അനിയന്ത്രിതമായ വിലവർധനയിൽ പ്രതിഷേധിച്ച് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി 14 മുതൽ കടകൾ അടച്ചിടും. റീട്ടെയിൽ ചിക്കൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയാണ് ബ്രോയിലർ ചിക്കൻ വിലവർധന തുടരുന്നത്. സീസണിൽപോലുമില്ലാത്ത വർധന പകൽക്കൊള്ളയാണെന്നും സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ്, ട്രഷറർ സാലി, സലീം രാമനാട്ടുകര, നിജാഷ് വയനാട്, മുഹമ്മദലി മലപ്പുറം, സാബു തൃശ്ശൂർ, അഹദ് മോങ്ങം, സിദ്ദീഖ് പാലക്കാട്, അബു പാലക്കാട്, സനൂഫ് കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..