ഒതുക്കാൻ ശ്രമിച്ചു; അന്വേഷണം പാർട്ടിയിലേക്കെത്തി


1 min read
Read later
Print
Share

തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പിൽ ഭരണസമിതി അംഗങ്ങളെ അറസ്റ്റുചെയ്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്ക് തടയിടാനായിരുന്നു പാർട്ടിയുടെ നീക്കം. ഇതിന് ക്രൈം ബ്രാഞ്ചിൽ സമ്മർദം ചെലുത്തിയതായാണ് വിവരം. ഭരണസമിതിയംഗങ്ങളെയും ജീവനക്കാരെയും മാത്രം പ്രതികളാക്കി അറസ്റ്റ്‌ ചെയ്തു. പ്രതികളുടെ മൊഴികളിൽനിന്നും ബാങ്കിൽനിന്ന് കണ്ടെത്തിയ രേഖകളിൽനിന്നും സതീശന്റെ പങ്കിനെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് വിവരമുണ്ടായിരുന്നെങ്കിലും നടപടിയെടുത്തില്ല.

രണ്ടുകൊല്ലമായിട്ടും കേസിൽ കുറ്റപത്രമായിട്ടില്ല. കരുവന്നൂർ തട്ടിപ്പിൽ സഹകരണ അന്വേഷണവും വേഗത്തിലാക്കി. രണ്ടുവർഷത്തിനിടെ ജപ്തിയിലേക്കെത്തി. ഇതും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനായിരുന്നു. എന്നാൽ, ഇ.ഡി. ഇതോടൊപ്പം സമാന്തര അന്വേഷണം നടത്തി. അതിലാണ് പാർട്ടി നേതാക്കളും പാർട്ടിയുടെ ബാങ്കുകളും കുടുങ്ങിയത്.

ഉന്നത പോലീസ്-രാഷ്ട്രീയബന്ധം: അമിത ആത്മവിശ്വാസം സതീശനെ കുടുക്കി

തൃശ്ശൂർ: വെളപ്പായ സതീശന്റെ സി.പി.എം. ബന്ധമാണ് ക്രൈം ബ്രാഞ്ചിനുപോലും അന്വേഷണത്തിന് വിലങ്ങുതടിയായത്. രാഷ്ട്രീയത്തിനു പുറമേ ഉന്നത പോലീസ് ബന്ധവും അമിത ആത്മവിശ്വാസത്തിലേക്ക് നയിച്ചു. വിദേശത്തുനിന്നെത്തിച്ച് കള്ളപ്പണം വെളുപ്പിച്ചു. ഇതിനു പുറമേ പോലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീശൻ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചു. സതീശൻ പിടികൊടുക്കാതെ വളർന്നതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാസപ്പലിശയ്ക്ക്‌ സതീശന്റെ കൈയിൽ പണം കൊടുത്തുതുടങ്ങി.

ഇവരിൽനിന്ന്‌ സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുകയായിരുന്നു സതീശൻ ചെയ്തിരുന്നത്. കണ്ണൂരിലെ സി.പി.എം. നേതാക്കളുമായി സതീശന് ബന്ധമുണ്ടെന്ന് വിശ്വസിച്ചവരാണ് എല്ലാവരും. 500 േകാടിയുടെ ഇടപാടിലേക്ക് എത്തുംവരെ ആരും പിടികൂടിയില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..