ധനപ്രതിസന്ധി: ഒന്നാംപ്രതി തോമസ് ഐസക് - വി.ഡി.സതീശൻ


1 min read
Read later
Print
Share

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുണ്ടാക്കിയതിന്റെ ഒന്നാംപ്രതി തോമസ് ഐസക്‌ ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഐസക്കിന്റെ കാലത്ത് വരുത്തിവെച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയിൽ ധനമന്ത്രി കെ.എം.ബാലഗോപാലിന്റെ മറുപടി വളരെ ദുർബലമായിരുന്നെന്ന തോന്നലിൽനിന്നാകണം മുൻ ധനകാര്യമന്ത്രി പ്രതിപക്ഷത്തിനെതിരേ ഇപ്പോൾ കള്ളപ്രചാരണവുമായി വന്നിരിക്കുന്നത്.

കാവിനിറമുള്ള ഫെയ്‌സ്ബുക്ക് ക്യാപ്സ്യൂളിലൂടെ ഐസക്കും കൂട്ടുകാരും ആശ്വസിക്കുകയാണ്. ഉത്തരവാദിത്വത്തിൽനിന്നു മുൻധനമന്ത്രിയെന്നനിലയിൽ ഐസക്കിനും ഇപ്പോഴത്തെ ധനമന്ത്രിക്കും പിണറായി സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ല.

കിഫ്ബിയുടെ പേരിലും പെൻഷൻ ഫണ്ടിന്റെ പേരിലും ബജറ്റിനു പുറത്തെടുത്ത തുക, കടമെടുപ്പിന്റെ പരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യങ്ങൾതന്നെ സി.ആൻഡ് എ.ജി. റിപ്പോർട്ടിലും പറഞ്ഞു. സി.എ.ജി. റിപ്പോർട്ട്, രേഖകളിൽനിന്നു നീക്കാൻ സഭയിൽ പ്രമേയം കൊണ്ടുവന്ന വിദ്വാനാണ് തോമസ് ഐസക്. ധനമന്ത്രി ബാലഗോപാലിനെ ഈ അവസ്ഥയിൽ എത്തിച്ചതിനു പ്രധാന കാരണക്കാരൻ മുൻഗാമിയായ തോമസ് ഐസക്കാണ്.

ഏറ്റവും വികലമായ രീതിയിലാണ് സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പാക്കിയത്. നികുതിഭരണസംവിധാനം പുനഃസംഘടിപ്പിക്കാൻ തോമസ് ഐസക് ശ്രദ്ധിച്ചതേയില്ല. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി സംസ്ഥാനത്തെ മാറ്റിയതിന് തോമസ് ഐസക്കിനു മുഖ്യപങ്കുണ്ട്. അന്ന് നിയമസഭയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കോമ്പൻസേഷൻ കിട്ടുമെന്നുപറഞ്ഞ് അവഗണിക്കുകയായിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..