തിരുവനന്തപുരം: നിപ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമല കന്നിമാസ പൂജയ്ക്കായി പോകുന്നതിന് കണ്ടെയ്ൻമെന്റ് മേഖലയിൽ ഉള്ളവർക്ക് നിയന്ത്രണം. അത്തരം സ്ഥലങ്ങളിൽനിന്ന് ആരും പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. മറ്റു പ്രദേശങ്ങളിൽനിന്നു യാത്രചെയ്യുന്ന ഭക്തർ കണ്ടെയ്ൻമെന്റ് മേഖലകൾ സന്ദർശിക്കുകയോ, അവിടങ്ങളിൽ താമസിക്കുകയോ ചെയ്യരുത്. പനി, ജലദോഷം, മറ്റു ശ്വാസകോശ രോഗലക്ഷണങ്ങൾ ഉള്ളവർ യാത്ര ഒഴിവാക്കണം. നിലവിൽ ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സിക്കുന്നവർ ചികിത്സാരേഖകൾ കൈയിൽ കരുതണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..