തിരുവനന്തപുരം: പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറെ ഉൾപ്പെടുത്തി മന്ത്രി വീണാ ജോർജ് സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ജില്ലകളിൽ പ്രത്യേകം ആംബുലൻസ്, ഐസൊലേഷൻ വാർഡുകൾ സജ്ജമാണ്. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം ശക്തമാക്കി. എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, നഴ്‌സിങ് ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്‌സിങ് അസിസ്റ്റന്റുമാർ തുടങ്ങി 6000 ഓളം ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ക്ഷേമനിധിവിഹിതം അടയ്ക്കാം
തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിപദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കാൻ നവംബർ 30-വരെ സാവകാശം നൽകി.
അഭിമുഖം മാറ്റിവെച്ചു
തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് ടി.ടി.ഐ.കളിലേക്കുള്ള ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനായി 19-ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി www.kozhikodedde.in ൽ പ്രസിദ്ധീകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..