ഉദുമ (കാസർകോട്): വ്യാവസായികരംഗത്തെ മുന്നേറ്റത്തിനായി വിദ്യാർഥിസമൂഹത്തെയും സംരംഭകത്വത്തിലേക്ക് കൊണ്ടുവരാൻ കാമ്പസ് വ്യവസായ പാർക്കെന്ന ആശയം പരിഗണനയിലാണെന്ന് വ്യവസായമന്ത്രി പി. രാജീവ്. വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന തരത്തിലുള്ള നയം ഉടൻ പ്രഖ്യാപിക്കും. കാസർകോട് ജില്ലയുടെ വ്യവസായമുന്നേറ്റത്തിന് ആക്കംകൂട്ടുന്ന റൈസിങ് കാസർകോട് നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി കാമ്പസ് വ്യവസായ പാർക്കെന്ന ആശയം പങ്കുവെച്ചത്.
വ്യവസായ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പഠനസമയത്ത് പലവിധ സംരംഭക ആശയങ്ങൾ പങ്കുവെക്കുന്ന വിദ്യാർഥികളുണ്ട്. പഠനവിഷയമേതായാലും അത്തരം വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തങ്ങളുടെ ആശയങ്ങളുമായി മുന്നേറുന്നതിന് അവസരമൊരുക്കണം. കോളേജുകൾക്ക് അഞ്ച് ഏക്കറിൽ കുറയാത്ത സ്ഥലം പദ്ധതിക്കായി നീക്കിവെക്കാൻ കഴിഞ്ഞാൽ കാമ്പസ് വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകും. കോളേജുകളിലെ അലുംനി അസോസിയേഷനുകൾക്കോ സ്വകാര്യസ്ഥാപനങ്ങൾക്കോ പാർക്കിലേക്കോ സംരംഭങ്ങളുമായി വരാം. നിലവിൽ വിദേശരാജ്യങ്ങളിൽ പാർട്‌ടൈം ജോലിയും പഠനവുമായി പോകുന്ന വിദ്യാർഥികളുണ്ട്. കാമ്പസ് വ്യവസായ പാർക്കിലൂടെ നാട്ടിൽ പഠനത്തോടൊപ്പം ജോലിചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..