കൂത്തുപറമ്പ് : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മമ്പറം കുഴിയിൽപീടികയിലെ ദീപം വീട്ടിൽ സി.വി. വിനോദാണ് (45) മരിച്ചത്. തിങ്കളാഴ്ച ഉച്ച ഒരുമണിയോടെ പാറാലിലെ നിർദിഷ്ട കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡ് പരിസരത്തായിരുന്നു അപകടം.
പൂക്കോട്ടുനിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ബസ് അതെ ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിനോദിനെ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീടുകളിൽ പൂന്തോട്ടം ഒരുക്കുന്ന വിനോദ് ജോലിസംബന്ധമായ ആവശ്യത്തിന് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ: സി.വി. നാണു. അമ്മ: പരേതയായ രാധ. ഭാര്യ: ധന്യ. മക്കൾ: വിസ്മയ, വിഷ്ണയ. സഹോദരങ്ങൾ: പ്രകാശൻ, ബിന്ദു, ഷാജി, സിന്ധു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12-ന് പന്തക്കപ്പാറ ‘പ്രശാന്തി’യിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..