കോട്ടയം: എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ 32-ാം കോട്ടയം ഡിവിഷണൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എം. ഗിരിജ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷതവഹിച്ചു. അഡ്വ. കെ. അനിൽകുമാർ, പി.പി. കൃഷ്ണൻ, കെ.ആർ. അനിൽകുമാർ, ആർ. പ്രീതി, ജോയ്‌സ് ജോർജ്, വി.കെ. രമേഷ്, പി.ബി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
യൂണിയൻ പ്രവർത്തകനായ ശ്രീജിത്തിന്റെ മകളും, മ്യൂസിക് റിയാലിറ്റി ഷോ ജേതാവുമായ നിവേദിതയെ ആദരിച്ചു.
പൊതുമേഖല ഇൻഷുറൻസിനെ ശക്തിപ്പെടുത്തുക, എൽ.ഐ.സിയിൽ ഉടൻ റിക്രൂട്ട്മെന്റ് നടത്തുക, പൊതുമേഖലയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ; കെ. സുരേഷ്(പ്രസി), കെ.എസ്. ശൈലേഷ് കുമാർ, വി.കെ. രമേഷ്(വൈസ് പ്രസി.), പി.ബി. ബിന്ദു(ജന. സെക്ര.), ടി. ബാലകൃഷ്ണൻ, എം. റെനീഷ് കുമാർ, എം.പി. റെജി, ദിലീപ് ജേക്കബ് സാം, വി.എസ്. രാഖി(ജോ.സെക്ര.), സന്തോഷ് നൈനാൻ സക്കറിയ(ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..