തിരുവല്ല: നവോത്ഥാന നായകരിൽ പ്രധാനിയും വർണവ സൊസൈറ്റി ആചാര്യനുമായ കവിയൂർ കെ.കെ.കൊച്ചുകുഞ്ഞിന് ഉചിതമായ സ്‌മാരകം വേണമെന്ന് ഓൾ കേരള വർണവ സൊസൈറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി സംഘടിപ്പിച്ച 125-ാം ആചാര്യ ജയന്തി, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ഇ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
സംവിധായകൻ കവിയൂർ ശിവപ്രസാദ്, നഗരസഭാധ്യക്ഷ അനു ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ഡി.ദിനേശ് കുമാർ, കെ.ജി.സഞ്ജു, കെ.ബി.ശശിധരൻ പിള്ള, ജനറൽ സെക്രട്ടറി കെ.ജി.പ്രസന്ന കുമാർ, മഹിളാ സമാജം പ്രസിഡന്റ് ചെല്ലമ്മ നടേശൻ, പി.എസ്.ശ്രീധരൻ, എം.എസ്.സിനോജ് എന്നിവർ പ്രസംഗിച്ചു. രഥ ഘോഷയാത്രയും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..