സജി ചെറിയാൻ | Photo: facebook.com/sajicherian
പെരിന്തൽമണ്ണ: സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത് ഇടതുപക്ഷക്കാരനും കോൺഗ്രസുകാരനുമല്ല, മതത്തിന്റെ സ്ഥാനാർഥിയാണെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. രാജ്യത്തെ പുരോഗമനപ്രസ്ഥാനങ്ങൾ നിലനിൽക്കണമെങ്കിൽ അതിശക്തമായി പോരാട്ടം ഉയർത്തിക്കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്റെ പേരിൽ നിർമിച്ച ഹാൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
“കേരളത്തിൽ വലിയ ജാതിവിഭജനം നടക്കുകയാണ്. അടുത്തിടെ കേരളത്തിലെ നഗരസഭയിലെ ജനപ്രതിനിധികളുടെ കണക്കെടുത്തപ്പോൾ മുസ്‌ലിം ഭൂരിപക്ഷമുള്ളിടത്ത് മുസ്‌ലീമും ഹിന്ദുഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവുമാണ് ജയിച്ചിട്ടുള്ളത്. ഇടതുപക്ഷക്കാരനും കോൺഗ്രസുകാരനും ജയിച്ചിട്ടില്ലെന്ന് ഓർക്കണം. നാളെ ഓരോ മതത്തിനും ഭൂരിപക്ഷമുള്ളിടത്ത് അവർ വിജയിക്കുകയും ഭൂരിപക്ഷമില്ലാത്തവർ തോൽക്കുകയും ചെയ്യും”- മന്ത്രി പറഞ്ഞു.
“എല്ലാം സുരക്ഷിതമെന്ന് കരുതി പുരോഗമനം പറഞ്ഞാലൊന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. ജാതിവിഭജനം നടക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഒരക്ഷരം മിണ്ടാൻകഴിയാത്തത്. ആരെങ്കിലുംപറഞ്ഞാൽ അവന്റെ കാറ്റ് കുത്തിവിടും. എന്നാൽ, ഭയപ്പെടാതെ പറയാനുള്ളത് പറയണം. രാജ്യത്ത് ഇത്രമാത്രം ഭയത്തോടെ ജീവിക്കേണ്ട ഒരുകാലം മുമ്പുണ്ടായിട്ടില്ല. പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കാൻ നമ്മളെല്ലാം പരിശ്രമിക്കേണ്ടതുണ്ട്. നമ്മളാരും ഇപ്പോൾ ആ കാര്യമൊന്നും ചെയ്യുന്നില്ലെന്നാണ് വിശ്വാസം -മന്ത്രി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..