വീട്ടിലെത്തുന്ന ഏഴ് പത്രങ്ങള്‍, വായനയിൽ ആദ്യം മാതൃഭൂമി


ആര്യാടൻ മുഹമ്മദ്

കോട്ടയ്ക്കൽ: ‘ആദ്യം മാതൃഭൂമി വായിക്കണം. എന്നാലേ പത്രം വായിച്ച പ്രതീതി തോന്നൂ’- മാതൃഭൂമിയുടെ നൂറാം പിറന്നാൾ വേളയിൽ അനുവദിച്ച അഭിമുഖത്തിൽ ആര്യാടൻ പറഞ്ഞു. അത്രയേറെ നെഞ്ചോടുചേർത്തിരുന്നു അദ്ദേഹം മാതൃഭൂമിയെ. വീട്ടിൽ ഏഴു പത്രങ്ങൾ വരുത്തുന്നുണ്ടെങ്കിലും ആദ്യം വായിക്കുക ‘മാതൃഭൂമി’യുടെ മുഖപ്രസംഗമാണ്.

1952-ൽ കോൺഗ്രസിൽ പ്രവർത്തിച്ചുതുടങ്ങിയ കാലം മുതൽ വായനയുടെ രീതി ഇതാണ്. മാതൃഭൂമി വായിച്ചശേഷമേ മറ്റു പത്രങ്ങൾ വായിക്കൂ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പിറവിയെടുത്ത പത്രമെന്ന നിലയിലാണ് ഈ ഇഷ്ടം. നിസ്സഹകരണപ്രസ്ഥാനം ശക്തിപ്പെട്ടപ്പോൾ ആ സന്ദേശം മലബാറിന്റെ മുക്കിലും മൂലയിലും എത്തിച്ചത് മാതൃഭൂമിയാണ്. അന്ന് കോൺഗ്രസിന്റെ പ്രവർത്തകരായിരുന്നു മാതൃഭൂമിയുടെ റിപ്പോർട്ടർമാർ. ബ്രിട്ടീഷ് ദുർഭരണത്തിനെതിരേ മാതൃഭൂമി ശക്തമായ രീതിയിൽ എഴുതി.അറുപതുകളുടെ അവസാനകാലത്ത് ആര്യാടൻ കോഴിക്കോട് ഡി.സി.സി. സെക്രട്ടറിയായപ്പോൾ പ്രവർത്തനകേന്ദ്രം കോഴിക്കോടായി. അക്കാലത്ത് മിക്ക ദിവസങ്ങളിലും മാതൃഭൂമിയിൽ പോകാറുണ്ടായിരുന്നു. മുഖ്യപത്രാധിപർ കെ.പി. കേശവമേനോനുമായി നല്ല ബന്ധമായിരുന്നു. കട്ടയാട്ട് കരുണാകരമേനോനും വാഗ്ഭടാനന്ദഗുരുവിന്റെ മകനായ വി. പ്രഭാകരനും കെ.സി. മാധവക്കുറുപ്പുമൊക്കെയായിരുന്നു അന്ന് കോഴിക്കോട് ബ്യൂറോയിലുണ്ടായിരുന്ന റിപ്പോർട്ടർമാർ. മതേതരത്വത്തിന് വേണ്ടത്ര ഇടം നൽകിയാണ് തുടക്കംമുതലേ മാതൃഭൂമി പ്രസിദ്ധീകരിച്ചുവന്നത്. ഇതായിരുന്നു ആര്യാടന്റെ ഇഷ്ടത്തിന്റെ മറ്റൊരു കാരണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..