പിണറായി പറഞ്ഞു, ‘എന്നെ ഞാനാക്കിയത് ബ്രണ്ണൻ കോളേജ്’


തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാംവർഷ ബിരുദ വിദ്യാർഥി മേരി നീലിമ വരച്ച ചിത്രം സമ്മാനിക്കുന്നു. പ്രിൻസിപ്പൽ ഡോ. പി.പി. ജയകുമാർ, മന്ത്രി ആർ.ബിന്ദു എന്നിവർ സമീപം

തലശ്ശേരി: ‘എന്നെ ഞാനാക്കിയത് ബ്രണ്ണൻ കോളേജാണ്. പിണറായി വിജയൻ എന്ന പേരുതന്നെ കോളേജിലെ പ്രവർത്തനത്തിലൂടെ ഉണ്ടായതാണ്’ -മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഗണിതവിഭാഗം കെട്ടിടവും നവീകരിച്ച ആൺകുട്ടികളുടെ ഹോസ്റ്റലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘അതിനുമുൻപ് ഇനീഷ്യലോടുകൂടിയ വിജയനായിരുന്നു. പേരിന്റെ കൂടെ പിണറായി എന്ന പേര് സ്വീകരിച്ചത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ്. കേരളത്തിലെ അതിപ്രശസ്തമായ മൂന്നു-നാല് കോളേജുകളിലൊന്നാണ് ബ്രണ്ണൻ കോളേജ്. ഈ കോളേജിൽ പഠിക്കാൻ അവസരം ലഭിക്കുകയെന്നത് കുഞ്ഞായിരിക്കുമ്പോഴേയുള്ള മോഹമായിരുന്നു. അത് പിന്നീട് യാഥാർഥ്യമായി.

ഹോസ്റ്റലിൽ താമസിച്ച അനുഭവമില്ല. ഹോസ്റ്റലിൽ താമസിച്ചുപഠിച്ച പഴയ നിയമമന്ത്രി എ.കെ.ബാലൻ കോളേജിൽ വന്നപ്പോൾ ഒരിക്കൽ ഹോസ്റ്റൽ സന്ദർശിച്ചു. ഹോസ്റ്റലിന്റെ ശോച്യാവസ്ഥ ബാലൻ പറഞ്ഞാണറിഞ്ഞത്. അങ്ങനെയാണ് ഹോസ്റ്റൽ നവീകരിക്കാനായത്’ -അദ്ദേഹം പറഞ്ഞു.

കാമ്പസിലെത്തിയ മുഖ്യമന്ത്രിയെ മുദ്രാവാക്യം വിളികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. ആറ് ദശാബ്ദംമുൻപ് കോളേജ് മുറ്റത്ത് വിളിച്ച മുദ്രാവാക്യം ഓർത്തുപോയതായി മുഖ്യമന്ത്രി പറഞ്ഞു. ‘ഇവിടെ വിളിച്ച മുദ്രാവാക്യവും സമരങ്ങളും അന്നത്തെ സഖാക്കൾ കൂട്ടമായി നടത്തിയ പ്രവർത്തനവുമാണ് എന്നെ ഞാനാക്കിയത്. നമ്മുടെ നാട് പല രീതിയിലുള്ള മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇന്നുള്ള നാട് കൂടുതൽ മുന്നോട്ടുപോകണം. കൂടുതൽ വികസനം നേടാൻ കഴിയണം. കാലാനുസൃതമായ നവീകരണമില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോകും. എന്തെങ്കിലും പ്രചാരണമുണ്ടാകുമ്പോൾ നാടിനെ പിറകോട്ടുപോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുണ്ടാകണം’ -അദ്ദേഹം ഒാർമിപ്പിച്ചു.

Content Highlights: kerala cm pinarayi vijayan in govt brennen college thalassery

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..