ജാമ്യമെടുക്കാനെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ എസ്.ഐ.യെ സ്ഥലംമാറ്റി


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കൊടുമൺ: ജാമ്യമെടുക്കാൻ സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ മർദ്ദിച്ചെന്ന പരാതിയിൽ എസ്.ഐ.യെ സ്ഥലം മാറ്റി. കൊടുമൺ സ്റ്റേഷനിലെ എസ്.ഐ. ഗ്ലാഡ്‌വിൻ എഡ്വേർഡിനെയാണ് പത്തനംതിട്ട ‍ഡി.സി.ആർ.ബി.യിലേക്ക് മാറ്റിയത്.

മാർച്ച് 15-ന് പുല്ലാട് ജങ്ഷനിൽ ഉത്സവ ഘോഷയാത്രയ്ക്കിടെ സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ തള്ളിയിട്ടെന്ന കേസിലാണ് കൊടുമണ്ണിലേക്ക് ഇയാളെ മുമ്പ് സ്ഥലംമാറ്റിയത്.

ബുധനാഴ്ചയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റത്തിനിടയാക്കിയ സംഭവം. ഐക്കാട് ചൂരക്കുന്നിൽ മലനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവദിവസം പോലീസുകാരെ കല്ലെറിഞ്ഞ കേസിൽ പ്രതിയായ ഐക്കാട് അനീഷ് ഭവനത്തിൽ അമൽകുമാറിനെ (29) കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ജാമ്യവും നൽകി. എന്നാൽ, ജാമ്യ നടപടികളുടെ ഭാഗമായി വിരലടയാളം എടുക്കുന്നതിനായി ബുധനാഴ്ച പോലീസ് സ്റ്റേഷനിലെത്തിയ തന്നെ എസ്. ഐ. ഗ്ലാഡ്‌വിൻ എഡ്വേർഡ് സ്റ്റേഷനകത്തേക്കു കൊണ്ടുപോയി മർദിച്ചെന്ന് അമൽകുമാർ പറയുന്നു.

മാർച്ച് 15-ന് പുല്ലാട് പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂർത്തി മഹാദേവക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര പുല്ലാട് എത്തിയപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. കമ്മിറ്റിയംഗങ്ങളെ മർദിച്ചത് ചോദ്യം ചെയ്യാനെത്തിയ സി.പി.എം. ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗം എ.കെ. സന്തോഷ് കുമാറിനെ തള്ളി താഴെയിട്ടെന്ന പരാതിയെത്തുടർന്നാണ് ഗ്ലാഡ്‌വിൻ എഡ്വേർഡിനെ കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

Content Highlights: kerala dyfi worker attacked in police station si Kodumon transfer

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..