കേരളം നാലുവരി തീവണ്ടിപ്പാതയിലേക്ക്; തുടക്കം കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ


By ജി. രാജേഷ് കുമാര്‍

1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: Mathrubhumi

പത്തനംതിട്ട: കേരളം നാലുവരി തീവണ്ടിപ്പാതയിലേക്ക് മാറുന്നതിന്റെ ആദ്യ കാഴ്ച കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ. ഇവിടെ നിലവിലുള്ള ഇരട്ടപ്പാതയോട് ചേർന്ന് മൂന്ന്, നാല് പാതകൾക്കുള്ള അന്തിമ ലൊക്കേഷൻ സർവേയ്ക്കുള്ള അനുമതിയാണ് കേരളത്തിന്റെ പ്രതീക്ഷയാകുന്നത്.

ഇരട്ടപ്പാത, വൈദ്യുതീകരണം എന്നിവ കേരളത്തിലേക്ക് വർഷങ്ങൾക്കുമുമ്പ് വന്നതും കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിലായിരുന്നു. ട്രാഫിക്കിന്റെ കാര്യത്തിൽ കാറ്റഗറി രണ്ടിൽ റെയിൽവേ ഉൾപ്പെടുത്തിയിരിക്കുന്ന റൂട്ടാണ് ചെന്നൈ-എറണാകുളം. നിലവിൽ എറണാകുളം -ഷൊർണൂർ റൂട്ടിൽ മൂന്നാംപാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്.

മൂന്നാം പാതയ്‌ക്കൊപ്പം നാലിനുള്ള സാധ്യതകളും ഈ സർവേയിൽ പരിശോധിച്ചിട്ടുണ്ട്. ഈ സർവേയുടെ റിപ്പോർട്ട് രണ്ടുമാസത്തിനകം സമർപ്പിക്കാനാണ് ശ്രമം.

ജോലാർപ്പേട്ട- കോയമ്പത്തൂർ, കോയമ്പത്തൂർ-ഷൊർണൂർ എന്നീ റൂട്ടുകളിലെ മൂന്ന്, നാല് പാതകൾക്കുള്ള സർവേയ്ക്കായി യഥാക്രമം 5.64 കോടി, 1.98 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ജോലാർപ്പേട്ട-കോയമ്പത്തൂർ 282 കിലോമീറ്ററും കോയമ്പത്തൂർ- ഷൊർണൂർ 99 കിലോമീറ്ററുമാണ് ദൂരം.

ഷൊർണൂരിൽ അവസാനിപ്പിച്ചതുകൊണ്ട് റെയിൽവേയ്ക്ക് പ്രയോജനമില്ലെന്ന വിലയിരുത്തലാണ് ഭാവിയിൽ കേരളം മുഴുവൻ നാലുവരിപ്പാതയിലേക്ക് വരുമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനം.

ദക്ഷിണ റെയിൽവേയിൽ താംബരം-ചെങ്കൽപ്പേട്ട, ആരക്കോണം-റെനിഗുണ്ട എന്നീ റൂട്ടുകളിലും നാലുവരി പാതയ്ക്ക് അനുമതിയായി.

കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ മൂന്നും നാലും പാതകൾ വന്നാലുടൻ എറണാകുളം-ഷൊർണൂർ റൂട്ടും പരിഗണിക്കും. തുടർന്ന് ഘട്ടംഘട്ടമായി എറണാകുളം-കന്യാകുമാരി, ഷൊർണൂർ-മംഗളുരൂ റൂട്ടുകളും നാലുവരിയിലേക്കുയർത്തും.

പ്രതിവർഷം മൂന്നുലക്ഷം കോടി രൂപ നിർമാണമേഖലയിൽ ചെലവഴിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ഇപ്പോൾ നടക്കുന്ന ജോലികൾക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. നാലുവരിപ്പാതയിൽ രണ്ടെണ്ണം പൂർണമായും വേഗവണ്ടികൾക്കായി ഒഴിച്ചിടും.

Content Highlights: kerala four lane railway track to start in coimbatore-shornur route

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..