കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷത്തോളം രൂപയുടെ സ്വർണം പിടിച്ചു


കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച പിടികൂടിയ സ്വർണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട്‌ യാത്രക്കാരിൽ നിന്നായി 80 ലക്ഷത്തോളം രൂപയുടെ സ്വർണം കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്ന് പിടിച്ചു. കാസർകോട് ചെർക്കള സ്വദേശി ഇബ്രാഹിം ഖലീലിൽനിന്ന് 335 ഗ്രാം സ്വർണം പിടിച്ചു. അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു. 17,48,700 രൂപ വിലവരുന്ന സ്വർണം ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ഇതേ വിമാനത്തിലെത്തിയ ഹൊസ്ദുർഗ് സ്വദേശി അബ്ദുൾ ബാസിത്തിൽനിന്ന് 1196 ഗ്രാം സ്വർണവും പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇയാൾ കാൽമുട്ടിൽ ധരിച്ച ബാൻഡിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു. 62,43,120 രൂപയുടെ സ്വർണമാണ് ബാസിത്തിൽനിന്ന് പിടിച്ചത്.

കസ്റ്റംസ് അസി. കമ്മിഷണർ ടി.എം. മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ കെ.ആർ. നിഖിൽ, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ജുബർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: kerala gold smuggling kannur international airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..