ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| Photo: Mathrubhumi
തിരുവനന്തപുരം: മില്‍മ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പാസാക്കിയ ക്ഷീരസംഘം സഹകരണബില്ലും ഗവര്‍ണര്‍ പിടിച്ചുവെച്ചു.
പ്രാദേശിക ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതിനിധിക്കോ സമിതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍. ക്ഷീരകര്‍ഷകരുടെ പ്രതിനിധികള്‍ക്കല്ലാതെ അഡ്മിനിസ്ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജനാധിപത്യ തത്ത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്നാണ് ഗവര്‍ണറുടെ കാഴ്ചപ്പാട്.
സംസ്ഥാന ഭരണസംവിധാനമുപയോഗിച്ച് സഹകരണസംഘം ഭരണത്തില്‍ പിടിമുറുക്കുന്നതിനുള്ള നടപടിയായാണ് ഈ നിയമനിര്‍മാണത്തെ രാജ്ഭവന്‍ കാണുന്നത്. ബില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിനെത്തുടര്‍ന്ന് മന്ത്രി ജെ. ചിഞ്ചുറാണി രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞദിവസം കണ്ട് വിശദീകരണം നല്‍കി.
ക്ഷീരസംഘങ്ങളില്‍ അഡിമിനിസ്ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ നേരത്തേ കൊണ്ടുവന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റര്‍ ചുമതലപ്പെടുത്തുന്നയാളിന് വോട്ടവകാശം നല്‍കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
എന്നാല്‍, വോട്ടവകാശം ഒരാളെ എങ്ങനെ ചുമതലപ്പെടുത്തുമെന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. ബില്‍ അംഗീകരിക്കുമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയിട്ടുമില്ല.
മന്ത്രിയെത്തി വിശദീകരിച്ചിട്ടും വഴങ്ങിയില്ല
ജനാധിപത്യ തത്ത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്ന്ഗവര്‍ണര്‍
Content Highlights: Arif mohammad khan, milma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..